Saturday, March 21, 2015

ആ കൂട് വിട്ടു പറന്ന ശേഷം




ജീവിതത്തിന്റെ മാധുര്യം ഒരു നിമിഷം പോലും ഞാൻ അറിഞ്ഞില്ലല്ലോ, 
ആ കൂട് വിട്ടു പറന്ന ശേഷം

എന്റെ ബുദ്ധിഹീനമായ ഹ്രദയo താഴ്ന്നു താഴ്ന്നു അങ്ങ് കുഴിയിലോട്ട് പതിച്ചു കൊണ്ടിരിക്കുന്നുവല്ലോ, ഒരികളും തിരിച്ചു കയറാവാനാവാത്ത വിധം

കരുണാ നിതിയായ ദൈവം വിരഹം എന്ന ഈ മാരക അസുഖം 
ഇനി ആർകും കൊടുകാതിരികട്ടെ.

ഈ ലോകം എന്നെ വട്ടനെന്നു കളിയാകുന്നു അതിനിടക്ക് വിരഹം എന്റെ ആത്മാവിനെ കാര്ന്നു തിന്നുന്നുവല്ലോ 
എന്തൊരു വേദനയാനിതിനു.

നിന്നെ പ്രണയിച്ചതിനുള്ള ശിഷയാണോ, ഇത് 
എനിക്ക് താങ്ങാൻ കഴിയുന്നില്ലല്ലോ
വിതുമ്പി ....വിജനമായ ഈ പാതയിലൂടെ .ഞാൻ തിരിഞ്ഞു നോക്കി കൊണ്ടിരിക്കുന്നു...
ഇനി തിരിച്ചു പറക്കാൻ എനിക്ക് ത്രാണിയില്ലല്ലോ ..
എന്തൊരു വിവേക ശൂന്യമായ പ്രയാണം ആയിരുന്നു ഇത് .


എന്റെ ആത്മാവും, ഹ്രദയവും , ശരീരവും എല്ലാം നിനക്ക് വേണ്ടി ദാഹികുന്നുവല്ലോ അതല്ലേ മുഖ്തപ്രണയം 

ദാഹികുന്നവന് വെള്ളത്തിന്റെ ശബ്ദം കേട്ടി ട്ടെന്തു കാര്യം, 
എന്റെ ദാഹത്തിനു ഞാൻ എവിടെ അലഞ്ഞിട്ടു എന്തു കാര്യം നീ ഇല്ലാതെ

നിനക്കൊന്നു വന്നു കൂടെ, ഒരു നിമിഷം എങ്കിലും, 
ഇല്ല..പിന്നെ ഞാൻ ആ കൂട് വിട്ടു പുറത്ത് പോകില്ല ഒരികലും...
നീ അവസാനമായി തന്നത് ഈ ഹ്രദയo നുറുങ്ങുന്ന വേദനയാണല്ലോ 

എത്ര മഴക്കാലമാണ് കഴിഞ്ഞു പോയത്‌ , 
വേനൽ മഴയും എന്നെ നനച്ചു പോയ്‌ പോയല്ലോ
എന്നിട്ടും എന്റെ ഹ്രദയo എനിക്ക് തിരിച്ചു കിട്ടിയില്ലല്ലോ

രാത്രിയിൽ എന്റെ കണ്ണു നീരു കൊണ്ടാണ് എന്റെ വിളക്ക് മാടം തെളിയുന്നത്
ദൈവമേ ഈ പരീഷണം ഒന്ന് വേഗം അവസാനിപിച്ചു കൂടെ 
ഞങ്ങളെ വീണ്ടും ഒന്നിപിച്ചു കൂടെ!

ജീവിതത്തിന്റെ മാധുര്യം ഒരു നിമിഷം പോലും ഞാൻ അറിഞ്ഞില്ലല്ലോ, 
ആ കൂട് വിട്ടു പറന്ന ശേഷം

No comments:

Post a Comment