Saturday, March 21, 2015

ഇതാണ് സുറുമ എഴുതിയ മിഴികൾ



ഇതാണ് സുറുമ എഴുതിയ മിഴികൾ

അവൾ ഒരു വെളിച്ചമാണ്, സൂഫിസരണിയാണ്
ഞാൻ ദുനിയാവിനെ കുറിച്ച് സംസാരികുമ്പോൾ , 
അവൾ എന്നെ ആഹിറത്തിനെ കുറിച്ച് ഒര്മിപ്പികുന്നു 

ഞാൻ എന്റെ കനവിലെ കേര മണ്ണിൽ ഒരു നാല്കെട്ട് ഉണ്ടാകുന്നതിനെ കുറിച്ച് ചിന്തികുമ്പോൾ , അവൾ മരിച്ചു പോയാൽ കിടകേണ്ട കബറിനെ കുറിച്ച് എപ്പോഴും ഒര്മിപ്പികുന്നു

ഞാൻ രമണനെ കുറിച്ചും, ഷെല്ലിയെ കുറിച്ചും വചാലനകുമ്പോൾ ,

 അവൾ അവളുടെ നേതാവായ മുഹമ്മദ്‌ നബിയെ കുറിച്ച് എന്നോട് എളിമയോടെ ഉണര്ത്തുന്നു


ഞാൻ എന്റെ പ്രണയിനിയെ കുറിച്ച് പറയുമ്പോൾ , 

അവൾ പ്രണയത്തുരയാവുന്നു മദീനയെ കുറിച്ച്....
അവള്ക്ക് വേണ്ടത് മദീനയില്ലെകുള്ള പാത ....

അതിനു വേണ്ടി ദിവസങ്ങള് എണ്ണി കഴിയുന്നു മീരയെ പോലെ .

ഇതാണെന്റെ സുറുമ എഴുതിയ മിഴികൾ , എനിക്ക്ചിറകു വിടർത്തി , 

എന്നെ കൂട് വിട്ടു പറക്കാൻ അനുവധിച്ചവൾ

പറന്നു പറന്നു തളരുമ്പോൾ എന്റെ തളര്ന്ന ചിറകുകളുമായി ഞാൻ കൂടണയും 

ഇടക്ക് എപ്പോഴോ അപ്പോൾ അവൾ എന്നെ സ്വാഗതം ചെയ്യുന്നു ഒരു പുഞ്ചിരിയോടെ
 എന്നിട്ടു പറയും ദൈവ നാമത്തിൽ നിങ്ങള്ക് സമാധാനം ഉണ്ടാവട്ടെ .

എന്റെ അവളോടൊത്തുള്ള ചുരുങ്ങിയ രാത്രികൾ പിന്നെ സൂഫി ചിന്തകളിൽ മാത്രം നിറയുന്നു അവള്ക്കരിയണം നഫീസ്തുൽ മിസ്രിയയെ കുറിച്ച് , റാബ്ബിയത്തുൽ അഥവിയ്യ യെ കുറിച്ച് , തുര്സിന മലയെ കുറിച്ച് എല്ലാം ..എല്ലാം. 

അവസാനം ചിന്ത കാട് കയറി രമണ മഹർഷിയിൽ വരെ എത്തും. 

രാത്രിയുടെ അവസാന യാമങ്ങളിൽ സൂഫി സംഗീതത്തിന്റെ അഭൌമിക തലങ്ങളിൽ കറങ്ങി തിരിഞ്ഞ് തഹ്ജുത് നമസ്കാരത്തിൽ സ്രഷ്ട്ടവിനെ വണങ്ങി അത് അവസാനിക്കുന്നു . 
അതോടു കൂടി അവളുടെ മിഴികളിലെ സുറുമച്ചായ മങ്ങി എന്റെ മോതിരവിരലിൽ കിടക്കുന്ന ഹഖീഖത് കല്ലിനെ പോലെയാവുന്നു. അതിൽ കാണാം നിര്വ്ര്തി. 

അങ്ങിനെ എല്ലാ രാത്രികളും അവസാനിക്കുന്നു .

ഇതാണെന്റെ സുറുമ എഴുതിയ മിഴികൾ ...ദൈവ നാമത്തിൽ നിനക്കും സമാധാനം ഉണ്ടാവട്ടെ !!

No comments:

Post a Comment