Saturday, March 21, 2015

ഇതുമൊരു പുലർകാല സുന്ദര സ്വപ്നം



എന്തൊരു സുന്ദരമായ ദുരന്തമാണ് കാലം നമ്മുക്ക് സമ്മാനിച്ചത് 
നീ നീ അല്ലാതായി .......ഞാൻ ഞാൻ അല്ലാതെയും …..

നീ ഒരികലും എന്റെതയിരുന്നില്ലല്ലോ , കണ്ടപ്പോഴും , ശേഷവും, 
എന്നും നീ ആരുടെയൊക്കെ ആയ്യിരുന്നു, ഇപ്പോൾ ആയി കൊണ്ടിരിക്കുന്നു ....
.
എല്ലാം നഷ്ടപെട്ടവളായി എന്റെ മുൻപിൽ വന്നു നീ ....
ആത്മാവും , ഹ്രദയവും, എല്ലാം പോയി പോയിരുന്നു
എന്നിട്ടും ഒന്നും അറിയതവളെ പോലെ ആര്തർത്തു ചിരിച്ചു നീ …

ഞാനോ ..നിനക്ക് വേണ്ടി ഒരു വേഴാമ്പലിനെ പോലെ കാത്തിരുന്നവൻ
നീ ജനികുന്നതിനു മുമ്പേ നിന്റെ റൂഹിനെ പ്രണയിച്ചു തുടങ്ങിയവൻ
ആത്മാവും , ഹ്രദയവും എല്ലാ പരിശുദ്ധി യോടെയും സൂക്ഷിചവൻ
കാത്തിരിപ്പിന്റെ ആലസ്യത്തിൽ എല്ലാം ഞാൻ മറന്നു , എന്നെയും
എനിക്ക് ഒരു വാവ ആവാനാണ് ആദ്യം തോന്നിയത് എന്നിട് ആ മാറിൽ ചായാനും

പിന്നെ എപ്പോഴോ ഭ്രാന്തമായ നമ്മളെ നമ്മൾ കണ്ണിൽ കണ്ടു , 

പരസ്പരം അറിഞ്ഞു  ഇരു ഹ്രദയങ്ങളിലും കൊടുംകാറ്റആഞ്ഞുവീശി..
വികാരതീഷ്ണതയോടെ ഒന്നായി തീവ്രതയോടെ ആർത്തു പെയ്യുന്ന ഒരു മഴയായി 
ഒരു വിസ്മയമായി ..ഒര്മയായി .

മറക്കുവാനാകുമോ നിൻ നിഴാലായി നടന്ന എന്നെ..

എന്റെ ഭ്രാന്തി നെ .എന്റെ തീവ്ര അനുരാഗത്തെ , 
നിഷ്കളങ്കതയെ , കരുത്തിനെ...

എന്റെ ഹ്രദയത്തിൽ നിന്നെ ഞാൻ സൂക്ഷിച്ചില്ല , 

കാരണം ഹ്ര്ദയം നിലച്ചാലോ
തലയിലെകും കയറ്റിയില്ലല്ലോ , ഓര്മ നശിചാല്ലോ എന്ന് ഭയന്നു ഞാൻ

ആത്മാവിലേക്ക് ആവാഹിച്ചു ഞാൻ ...നിലക്കില്ലലോ എന്നത്മാവ് ...
എന്നും മരണമെതുമില്ല എന്നത്മവിന്നെന്നും ....
എന്നും ..എപ്പോഴും ...നില നില്കട്ടെ .

പിരിയുവാൻ ആവുമോ . ഓർമകളിൽ നിന്നെകിലും .

ആ ആടിതിമിര്ത് മഴയെ മറക്കാനാകുമോ .
സ്വയം നഷ്ടമറിയാതെ നഷ്ടപെടുത്തുന്നു നാം .

ആർകൊ വേണ്ടി ...എന്തിനോ ..വേണ്ടി ..
സ്വയം ..നഷ്ടമറിയാതെ ..നഷ്ട്ടപെടുത്തി ..

നീ നഷ്ടപെട്ടു ....ഞാനും ...

എവിടെയോ പോകുന്നു നാം ദിശ അറിയാതെ ....

എന്തിനെയോ ..തേടുന്നു നാം ..നമ്മളെ തന്നെയാണോ
എനിക്കറിയില്ല ...എന്തായാലും കരളു പങ്കിടാൻ വയ്യെനികിനി .
ഓരോ ശ്വാസത്തിലും ..എന്റെ ഹ്രദയം ...വിങ്ങുന്നു ...

വീണ്ടുമൊരു ..സ്വപ്നത്തിനായ് ഇതുമൊരു പുലർകാല സുന്ദര സ്വപ്നം

No comments:

Post a Comment